തിരൂർ : മലബാറിലെ ഹ്രസ്വദൂര യാത്രാ തിരക്ക് കുറയ്ക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ ഒരു മാസത്തേക്ക് അനുവദിച്ച ഷൊർണൂർ -കണ്ണൂർ - ഷൊർണൂർ അൺറിസർവ്ഡ് സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ മൂന്നു മാസത്തേക്ക് കൂടി സർവീസ് ദീർഘിപ്പിച്ച റെയിൽവേ നടപടി സ്വാഗതാർഹവും അഭിനന്ദനാർഹവുമാണെന്ന് മലബാർ റെയിൽ യൂസേഴ്സ് ഫോറം ചെയർമാൻ മുനീർ കുറുമ്പടി പറഞ്ഞു. തിരുനാവായ സ്റ്റേഷനിലും ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കണം. ട്രെയിൻ സ്ഥിരപ്പെടുത്തി കാസർകോട്ടേക്ക് നീട്ടിയാൽ വടക്കൻ മലബാറിന്റെ രൂക്ഷമായ ഹൃസ്വദൂര യാത്രാപ്രശ്നവും ഒരു പരിധി വരെ പരിഹരിക്കാനാവും. ആഴ്ചയിൽ നാല് ദിവസമെന്നത് ഞായറാഴ്ചകളിൽ പ്രൈമറി മെയിന്റനൻസിന് മാറ്റി വച്ച് സർവീസ് ദിവസം വർദ്ധിപ്പിച്ചാൽ മലബാർ മേഖലയ്ക്ക് അത് വൻ നേട്ടമുണ്ടാക്കും.