പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ശ്രീ ശങ്കരസേവാസമിതിയുടെ നേതൃത്വത്തിൽ അങ്ങാടിപ്പുറം നീലീശ്വരം ശ്രീ റാവറമണ്ണ ശിവക്ഷേത്രപരിസരത്ത് വർഷംതോറും നടത്തിവരാറുള്ള കർക്കിടക വാവുബലി ആഗസ്റ്റ് മൂന്നാം തീയതി നടക്കും. പുലർച്ചെ രണ്ടിന് ബലിതർപ്പണം ആരംഭിക്കും. ഭക്തജനങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതായി ഭാരവാഹികൾ അറിയിച്ചു. ബലിതർപ്പണത്തിന് കേശവദാസ് നമ്പീശൻ നേതൃത്വം നൽകും. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് പ്രഭാതഭക്ഷണം ഒരുക്കുമെന്ന് ശങ്കര സേവാസമിതി ഭാരവാഹികൾ അറിയിച്ചു.