മലപ്പുറം: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ കേരളം ഇന്ത്യയിലാണെന്ന് ഓർമ്മിപ്പിച്ച് യൂത്ത് കോൺഗ്രസ് . കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് മന്ത്രിക്ക് പ്രവർത്തകർ കേരളത്തിന്റെ ഭൂപടം അയച്ചു കൊടുത്തു. പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇ.കെ. അഫ്ലഹ് നേതൃത്വം നൽകി. കേരളത്തിന്റെ ഭൂപടം അടക്കം ഉൾപ്പെടുത്തിയാണ് മന്ത്രിക്ക് പ്രവർത്തകർ കത്തയച്ചത്. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് എൻ.അൻഷിദ , എം.മുർഷിദ് , സി.പി. സിറാജ്, എം. സുധിഷ്, എം.ഹരീഷ്, ഇ. നിസാം
തുടങ്ങിയവർ നേതൃത്വം നൽകി.