പാണക്കാട്: ദാറുൽഹുദാ സ്റ്റുഡന്റ്സ് യൂണിയൻ (ഡി.എസ്.യു ) സംഘടിപ്പിച്ച യു.ജി സമ്മിറ്റിന് സമാപനം. പാണക്കാട് ഹാദിയ സി.എസ്.ഇയിൽ നടന്ന പരിപാടിയിൽ ദാറുൽഹുദായിലും സഹസ്ഥാപനങ്ങളിലുമുള്ള വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. ബുധനാഴ്ച തുടക്കം കുറിച്ച പരിപാടി പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ദേശീയ അദ്ധ്യക്ഷൻ പി.വി അഹ്മദ് സാജു മുഖ്യാതിഥിയായി. കെ.സി. മുഹമ്മദ് ബാഖവി, അബൂബക്കർ ഹുദവി കരുവാരക്കുണ്ട്, കെ.പി. ചെറീത് ഹാജി, വി. ജഅ്ഫർ ഹുദവി ഇന്ത്യനൂർ തുടങ്ങിയവർ പങ്കെടുത്തു.