skssf

തിരൂരങ്ങാടി:എസ്.കെ.എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ട്രെൻഡ് സമിതി നടത്തുന്ന ട്രെൻഡ് അക്കാദമിക് അസംബ്ലി ഇന്നുച്ചയ്ക്ക് രണ്ടുമുതൽ ചെമ്മാട് ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിൽ നടക്കും. ചെറുശേരി സൈനുദ്ദീൻ മുസ്‌ലിയാരുടെയും ഡോ. യു. ബാപ്പുട്ടി ഹാജിയുടെയും മഖ്ബറ സിയാറത്തോട് കൂടി അസംബ്ലി ആരംഭിക്കും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ പ്രാർത്ഥനയ്ക്ക്‌ നേതൃത്വം നൽകും. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ പാണക്കാട് അബ്ദുറഷീദലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷനാവും.