ldf-

തിരൂരങ്ങാടി : യു.ഡി.എഫ് അംഗങ്ങൾ തമ്മിലുള്ള പോരിൽ നിന്ന് സ്വയംരക്ഷയ്ക്കായി തിരൂരങ്ങാടി നഗരസഭ കൗൺസിൽ യോഗത്തിലേക്ക് എൽ.ഡി.എഫ് അംഗങ്ങളെത്തിയത് ഹെൽമെറ്റ് ധരിച്ച്. ശനിയാഴ്ച ഉച്ചക്ക് ശേഷം നടന്ന തിരൂരങ്ങാടി നഗരസഭ കൗൺസിൽ യോഗത്തിലേക്കാണ് എൽ.ഡി.എഫ് അംഗങ്ങളായ സി. എം. അലി, നദീറ കുന്നത്തേരി, ഉഷ തയ്യിൽ എന്നിവരാണ് പ്രതിഷേധ സൂചകമായി ഹെൽമെറ്റ് ധരിച്ചെത്തിയത്. കഴിഞ്ഞ നഗരസഭ യോഗത്തിൽ ഭരണകക്ഷികളായ മുസ്ലിംലീഗിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനും കോൺഗ്രസ് അംഗവും തമ്മിൽ വാഗ്വാദവും പോർവിളിയും നടന്നിരുന്നു. അടിയുടെ വക്കോളമെത്തിയപ്പോൾ മുതിർന്ന അംഗങ്ങൾ ഇടപെട്ടാണ് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കിയത്.