പൊന്നാനി: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ച് കൊടുത്ത് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി. പ്രിൻസിയുടെ അദ്ധ്യക്ഷതയിൽ ഡി.സി.സി മെമ്പർ പുന്നക്കൽ സുരേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എ. പവിത്രകുമാർ, സെക്രട്ടറി പ്രദീപ് കാട്ടിലായിൽ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.വി.സുജീർ, കെ.പി.സോമൻ, പി.വി.സുബിക്സ്, പി.സഫീർ, കെ റാഷിദ്, ഷിബിൻ, എം ഫാറൂഖ് എന്നിവർ പ്രസംഗിച്ചു.