കോട്ടക്കൽ: കോട്ടക്കൽ നഗരസഭയുടെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ നഗരസഭ 26 വാർഡ് പൂഴിക്കുന്ന് മദ്രസയിൽ വെച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.വാർഡ് കൗൺസിലർ ടി. കബീർ ഉൽഘാടനം ചെയ്തു: മഞ്ചേരി ജനറൽ ആശുപത്രിയിലെ സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗം മെഡിക്കൽ ഓഫിസർ അബദുൾ മാലിക് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ സജുകുമാർ, ഒപ്‌ടോമെട്രിസ്റ്റ് ദീപ., നഴ്സ് മാരായ ബിജിഷ., അഞ്ജലി ,ആശ വർക്കർമാരായ ഫൗസിയ. സരള, പ്രഭാവതി. ശോഭന., അംഗൻവാടി വർക്കർമാരായ മഞ്ജുഷ., നഫീസ തുടങ്ങിയവർ നേതൃത്വം നൽകി.