mullappoo
ബഡ്സ് സ്കൂൾ

തിരൂർ: തിരുനാവായ ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്കൂളിൽ മുല്ലപ്പൂ കൃഷി ആരംഭിച്ചു. കുടുംബശ്രീ മിഷൻ അഗ്രി തെറാപ്പിയുടെ ഭാഗമായുള്ളതാണ് പദ്ധതി. തിരുനാവായ പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് കെ.ടി.മുസ്തഫ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നാസർ ആയപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് ജമാൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി.സന്തോഷ് കുമാർ, അസി.സെക്രട്ടറി ജെ.അനിത, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ വിലാസിനി, ബഡ്സ് അദ്ധ്യാപിക പി.കെ.സിന്ധു തുടങ്ങിയവർ സംബന്ധിച്ചു.