raamaayanam
രാമായണ പ്രശ്നോത്തരി

തിരൂർ: രാമായണ മാസത്തോടനുബന്ധിച്ച് കന്മനം മഹാശിവക്ഷേത്രത്തിൽ നടന്ന വിവിധ മത്സരങ്ങളുടെ ഉദ്ഘാടനം മാതൃസമിതി പ്രസിഡന്റ് ടി.എം. പ്രസന്ന ഉദ്ഘാടനം ചെയ്തു. രാമായണ പാരായണ മത്സരത്തിൽ എൽ.പി. വിഭാഗത്തിൽ കെ കെ.പി.ദേവനന്ദ, ഭഗത് കെ.സുധീർ, കെ കെ.പി.ദേവപ്രസാദ് , എ. അശ്വതി എന്നിവരും യു.പി. വിഭാഗത്തിൽ എം.പി. ആര്യ അഭിലാഷ് , ടി. അനുശ്രീ , പി. അച്യുതൻ , കെ.ജയലക്ഷ്മി എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. രാമായണം കഥ പറയൽ മത്സരത്തിൽ എൽ.പി. വിഭാഗത്തിൽ കെ.പി.ദേവപ്രസാദ് , കെ.പി. ദേവനന്ദ (ഒന്നും രണ്ടും സ്ഥാനങ്ങൾ) , യു.പി. വിഭാഗത്തിൽ ടി.അനുശ്രീ, എം.പി. ആര്യ അഭിലാഷ് (ഒന്നാം സ്ഥാനം),​ കെ. ജയലക്ഷ്മി (രണ്ടാം സ്ഥാനം ),​ കെ.ശ്രീനാഥ് മൂന്നാം സ്ഥാനവും നേടി.രാമായണം പ്രശ്നോത്തരി, ചിത്രരചന മൽസരങ്ങൾ ആഗസ്റ്റ് 11 ന് നടക്കും.