d
കോഡൂർ പഞ്ചായത്ത് വടക്കേമണ്ണ രണ്ടാം വാർഡിൽ നടന്ന മസ്റ്ററിംഗ് ക്യാമ്പിൽ നിന്നും


മലപ്പുറം : കോഡൂർ പഞ്ചായത്ത് വടക്കേമണ്ണ രണ്ടാം വാർഡിൽ വാർദ്ധക്യ , വിധവ, കാർഷിക, ഭിന്നശേഷി പെൻഷൻ വാങ്ങുന്നവർക്ക് മസ്റ്ററിംഗ് ക്യാമ്പ് നടത്തി. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. വാർഡംഗം കെ.എൻ. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സി. എച്ച്. ഫസലുൽ റഹ്മാൻ, എം.കെ. മൊഹ്സിൻ, എം.പി. റഹീം, ഫഹീം എന്നിവർ സംബന്ധിച്ചു. 25 കിടപ്പിലായ രോഗികൾക്ക് വീട്ടിലെത്തി മസ്റ്ററിംഗ് നടത്തി .