d
ഡ്രൈ ഡേ ആചരിച്ചു

മലപ്പുറം : മലപ്പുറം ഗവ. കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കോളേജിൽ ഡ്രൈ ഡേ ആചരിച്ചു. ദിനാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. ഗീതാ നമ്പ്യാർ നിർവ്വഹിച്ചു.
ഡ്രൈ ഡേയുടെ ഭാഗമായി വൊളന്റിയർമാർ കാമ്പസും പരിസരവും കാടുവെട്ടി വൃത്തിയാക്കൽ, മലിന ജലം കെട്ടിക്കിടക്കുന്ന ഭാഗങ്ങൾ ശുചീകരിക്കൽ, പ്ലാസ്റ്റിക് മാലിന്യങ്ങൾ തരം തിരിക്കൽ തുടങ്ങിയ പ്രവൃത്തികൾ ചെയ്തു. പ്രോഗ്രാം ഓഫീസർമാരായ മൊയ്തീൻ കുട്ടി കല്ലറ, ഡോ.ടി. ഹസനത്ത് , വൊളന്റിയർ സെക്രട്ടറി നന്ദിത എന്നിവരുടെ നേതൃത്വത്തിൽ 100 വൊളന്റിയർമാർ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി.