മലപ്പുറം: മഅദിൻ അക്കാദമിക്ക് കീഴിൽ 'മഴയോളം മഴയോരം' പ്രവാസി ഫാമിലി സമ്മിറ്റ് ബുധനാഴ്ച സംഘടിപ്പിക്കും. രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ മഅ്ദിൻ കാമ്പസിൽ നടക്കുന്ന പരിപാടി സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി നേതൃത്വം നൽകും. പാരന്റിംഗ്, ഫാമിലി ബോണ്ട്, ആരോഗ്യ സംരക്ഷണം, സാമ്പത്തിക അച്ചടക്കം, കരിയർ ഗൈഡൻസ്, സോഷ്യൽ മീഡിയ, എ.ഐ ഇൻട്രോ തുടങ്ങി പ്രവാസികൾക്കാവശ്യമായ വ്യത്യസ്ത സെഷനുകൾ നടക്കും. ഫോൺ; 9020336313, 9847411897