വണ്ടൂർ: കാറ്റും മഴയും തുടങ്ങിയതോടെ ജോലിത്തിരക്കിലായ വൈദ്യുതി വകുപ്പ് ജീവനക്കാർക്ക് ആദരം. വേൾഡ് മലയാളി ഫെഡറേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെയും വണ്ടൂർ അലൈവ് ഇവൻസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് വണ്ടൂരിൽ കെ.എസ്.ഇ.ബി ജീവനക്കാരെ ആദരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം സീന ഉദ്ഘാടനം ചെയ്തു. എ.ഇ സി.വി. രാധാകൃഷ്ണൻ, വാണിയമ്പലം കെ.എസ്.ഇ.ബി സെക്‌ഷനിലെ സജീഷ് എന്നിവരെ ആദരിച്ചു. ഫെഡറേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് കെ ടി അബ്ദുള്ളക്കുട്ടി, എൻ. ശിഹാബ്, സിദ്ദിഖ് പട്ടിക്കാടൻ, എൻ.അബ്ദുൽ ഗഫൂർ, ഷമീർ പ്രസംഗിച്ചു.