മലപ്പുറം:രശ്മിഫിലിം സൊസൈറ്റിയുടെ ചെലവൂർ വേണു അനുസ്മരണവും സിനിമാപ്രദർശനവും എൻ.ജി.ഒ. യൂണിയൻ ഹാളിൽ നടന്നു. ഓർമ്മയിൽ ചെലവൂർ വേണു എന്ന പരിപാടി ചലച്ചിത്ര ഗ്രന്ഥകാരനും നിരൂപകനുമായ ഡോ. വി. മോഹനകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലോകസാഹിത്യ നഗരമായി കോഴിക്കോട് ഉയർത്തപ്പെട്ടതിൽ ചെലവൂരിന്റെ വിയർപ്പിനും പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് മണമ്പൂർ രാജൻബാബു അദ്ധ്യക്ഷത വഹിച്ചു. ജയൻ മാങ്ങാട് സംവിധാനം ചെയ്ത ചെലവൂർ വേണു: ജീവിതം, കാലം എന്ന സിനിമ പ്രദർശിപ്പിച്ചു. സെക്രട്ടറി അനിൽ കെ. കുറുപ്പൻ സ്വാഗതവും ട്രഷറർ അഡ്വ. വി.എം. സുരേഷ്‌കുമാർ നന്ദിയും പറഞ്ഞു.