നിലമ്പൂർ: ചാലിയാർ മതിൽമൂലയിൽ പാട്ടത്തിനെടുത്ത കൃഷിഭൂമിയിൽ വാഴക്കൃഷിയുടെ മറവിൽ കാഞ്ഞിരപുഴയുടെ തീരത്ത് ചാരായം വാറ്റിയ കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട് ഒളിവിലായിരുന്ന പെരുമ്പത്തൂർ സ്വദേശി കൃഷ്ണകുമാർ (48) ആണ് മഞ്ചേരി ജില്ലാ കോടതി മുമ്പാകെ കീഴടങ്ങിയത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് കീഴടങ്ങൽ. വാറ്റാൻ തയ്യാറെടുക്കുമ്പോഴാണ് നിലമ്പൂർ എക്സൈസ് സംഘം പരിശോധന നടത്തിയത