d
എടപ്പാൾ പൊന്നി റോഡിലെ വി വൺ ടവറിന്റെ പിറകു വശം ഇടിഞ്ഞേപ്പോൾ

എടപ്പാൾ: രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ വട്ടംകുളം,​എടപ്പാൾ,​കാലടി,​ തവനൂർ പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം. മരങ്ങൾ കടപുഴകി വീണു. വഴിയോരത്തെ വഴികളിലും വീടുകളിലും വ്യാപകമായി വെള്ളം കയറി. അതേ സമയം ആളപാമില്ലാത്തത് ആശ്വാസമായി. സംസ്ഥാന പാതയായ മാണൂർ ടൗണിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
വട്ടംകുളം ചോലക്കുന്നിലെ താബുക്ക് കമ്പനിയോടു ചേർന്നുള്ള ഉയർന്ന പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായി.

എടപ്പാൾ പൊന്നാനി റോഡിൽ പ്രവർത്തിക്കുന്ന വി വൺ ടവറിന്റെ പിറകുവശത്തെ കെട്ടിടം ഇടിഞ്ഞു.