പെരിന്തല്‍മണ്ണ: ബ്ലോക്ക് പഞ്ചായത്ത് മുഖാന്തിരം പി.എം.കെ.എസ്.വൈ പദ്ധതി പ്രകാരം അങ്ങാടിപ്പുറം പഞ്ചായത്തിലെ ഔഷധ സസ്യ രണ്ടാംഘട്ട വിതരണം നടത്തി. പുത്തനങ്ങാടി എല്‍.പി. സ്കൂളില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ്ജ് ഷബീര്‍ കറമുക്കില് അദ്ധ്യക്ഷനായി. ഔഷധഗുണമുള്ള പത്ത് ഇനത്തില്‍പെട്ട തൈകളും, വിത്തുകളും പത്ത് ചെടിച്ചടികളും മൂന്നു ചാക്ക് ജൈവ വളവുമാണ് ഓരോ ഗുണഭോക്താവിനും ലഭിക്കുക. രണ്ടായിരം രൂപക്ക് മുകളില്‍ വിലവരുന്ന സാധനങ്ങള്‍ക്ക് ഗുണഭോക്താവ് ഇരുനൂറ് രൂപ അടച്ചാല്‍ മതി. അങ്ങാടിപ്പുറം പഞ്ചായത്തില്‍ ഇതിനകം എഴുന്നൂറിലധികം ഗുണഭോക്താക്കള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ പറഞ്ഞു. പി.എം.കെ.എസ്. വൈ പദ്ധതി മുഖാന്തിരം ലഭിക്കുന്ന വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് മറ്റു സ്കീമുകള്‍ പോലെ വരുമാന പരിധി ബാധകമല്ല. പഞ്ചായത്തു മെമ്പര്‍മാരായ അന്‍വര്‍ സാദത്ത്, കോറോടന്‍ റംല, വിജയകുമാരി എന്നിവര്‍ സംസാരിച്ചു.