തിരൂർ: തൃപ്രങ്ങോട് മഹാശിവക്ഷേത്രത്തിൽ വർഷങ്ങളായി നടന്നുവരുന്ന അഖണ്ഡ രാമായണ പാരായണം നാളെ നടക്കും. കാലത്ത് ആറോടെ ആരംഭിക്കുന്ന രാമായണ പാരായണം വൈകിട്ട് ദീപാരാധനയ്ക്ക് മുൻപായി അവസാനിക്കും. ആഗ്രഹമുള്ളവർക്ക് ക്ഷേത്രത്തിലെത്തി പാരായണം നടത്താൻ അവസരമുണ്ട്. ഗിരിജ പാച്ചത്ത് , ജയപ്രകാശ് തൃപ്രങ്ങോട് എന്നിവർ നേതൃത്വം നൽകും .ക്ഷേത്രത്തിൽ തിരുവാതിര ദിവസമായ നാളെ വിശേഷാൽ പൂജകൾക്ക് പുറമെ ഭഗവാന് ശ്രീരുദ്രം ധാരയും നടക്കും. ഈ വർഷത്തെ ഇല്ലം നിറ ആഗസ്റ്റ് 11ന് നടക്കും