മലപ്പുറം: വയനാട് ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും അടിയന്തര സഹായമായി 2,000 കോടി രൂപ കേന്ദ്രം അനുവദിക്കണമെന്നും ഫോർവേഡ് ബ്ലോക്ക് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ദുരന്തത്തിൽ മരണപ്പെട്ടവർക്ക് യോഗം ആദരാഞ്ജലിയർപ്പിച്ചു. സംസ്ഥാനത്ത് അടിക്കടിയുണ്ടാവുന്ന ഉരുൾപ്പൊട്ടലിന്റെ കാരണത്തെക്കുറിച്ച് ശാസ്ത്രീയപഠനം ആവശ്യമാണെന്നും അതിന് വേണ്ട നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കേരളത്തിന് വേണ്ടി പാർലമെന്റിൽ ഒറ്റക്കെട്ടായി നിലപാടെടുത്ത എം.പി മാരെ യോഗം അഭിനന്ദിച്ചു. ജില്ലാ സെക്രട്ടറി കെ.പി അനസ് അദ്ധ്യക്ഷത വഹിച്ചു.