വണ്ടൂർ: യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം യൂത്ത് ലീഗ് ദിനത്തിൽ പോരൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറുകോട്, പോരൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയ രോഗികൾക്ക് ചായ നൽകി. യൂത്ത് ലീഗ് വണ്ടൂർ നിയോജക മണ്ഡലം പ്രസിഡന്റ് എം.ടി. അലി നൗഷാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് വി മുഹമ്മദ് റാഷിദ് അദ്ധ്യക്ഷത വഹിച്ചു. പി. അയൂബ് ഖാൻ, അഷ്റഫ് പൊറ്റയിൽ, എം.കെ. മുഹമ്മദലി, അഷ്റഫ് കല്ലായി, എം.സൈഫുദ്ധീൻ, എ.ഹംനാസ് ബാബു, എം.കെ.സവാദ്, ഇ.കെ.മൻസൂർ, കെ.റബ്ബാനി, അഫ്സൽ ഉൽപ്പില തുടങ്ങിയർ സംസാരിച്ചു.