d
ഓട്ടോ ടാക്സി ഡ്രൈവർമാർക്കുമുള്ള ബോധവത്ക്കരണ ക്ലാസ് നടന്നു

കോട്ടക്കൽ: ക്ളീൻ എടരിക്കോടിന്റെ ഭാഗമായി വ്യാപാരി വ്യവസായികൾക്കും ഓട്ടോ ടാക്സി ഡ്രൈവർമാർക്കുമുള്ള ബോധവത്ക്കരണ ക്ലാസ് എടരിക്കോട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ഫസ്ലുദ്ധീൻ തയ്യിൽ ഉദ്ഘാടനം ചെയ്തു. കില ഫെസിലിറ്റേറ്റർ ശ്രീധരൻ ക്ലാസെടുത്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുബ്രഹ്മണ്യൻ പുതുപ്പറമ്പിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ടി.അഷറഫ്, മെമ്പർമാരായ സുബൈദ മനാഫ്, സിനി , മജീദ് മാഷ്, മജീദ് കഴുങ്ങിൽ ,സുജിത പ്രഭ, ആമിന വാണിയൻതൊടി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് റഹീം ചീമാടൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആന്റണി റോഷൻ, പി.എച്ച്.സി ഹെൽത്ത് ഇൻസ്‌പെക്ടർ ജയറാം, എച്ച്.ഐ റമീസ,​ സുലൈഖ കഴുങ്ങിൽ, അക്ബർ കാട്ടകത്ത് എന്നിവർ പങ്കെടുത്തു .