പട്ടാമ്പി: ബ്ലോക്ക് പഞ്ചായത്ത് ജൻശിക്ഷ് സൻസ്ഥാനു (ജെ.എസ്.എസ്)മായി സഹകരിച്ച് നടപ്പാക്കുന്ന തൊഴിൽ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പുതുതായി ആരംഭിക്കുന്ന പരിശീലന ബാച്ചിന്റെ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ പ്രസിഡന്റ് ഗീതാ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് കെ.എ.റഷീദ് അദ്ധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.കെ.മുഹമ്മദ്, പി.പ്രസന്ന, കെ.ബിന്ദു, ബി.ഡി.ഒ കെ.പി.സുപ്രഭ, ജെ.എസ്.എസ് ജില്ലാ ഡയറക്ടർ സിജു മാത്യു, പ്രോഗ്രാം ഓഫീസർ പി.എസ്.അഭിഷായ് സംസാരിച്ചു.
ടൈലറിംഗ്, കംപ്യൂട്ടർ, ബ്യൂട്ടീഷ്യൻ കോഴ്സുകളിലേക്കാണ് പുതുതായി പ്രവേശനം. കഴിഞ്ഞ രണ്ട് വർഷത്തോളമായി 200ഓളം പേരാണ് പരിശീലനം പൂർത്തിയാക്കിയത്.