kanjav

ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരിയിൽ നിന്ന് വീണ്ടും കഞ്ചാവ് ചെടി കണ്ടെത്തി. പാലക്കാട് റോഡിൽ മില്ലുംപടിയിൽ നിന്നുമാണ് 60 സെന്റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടി എക്‌സൈസ് സംഘം കണ്ടെത്തിയത്. എക്‌സൈസ് ഉദ്യോഗസ്ഥർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

പൊതുസ്ഥലത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് ചെർപ്പുളശ്ശേരി പ്രദേശത്തു നിന്നും കഞ്ചാവ് ചെടി ലഭിക്കുന്നത്. യുവാക്കൾക്കിടയിൽ ലഹരി ഉപയോഗം കൂടുന്നതിന്റെ ലക്ഷണമാണ് ഇതൊന്നും വരും ദിവസങ്ങളിൽ ലഹരിക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.