പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എക്സ്റേ ടെക്നീഷ്യൻ, ഫാർമസിസ്റ്റ് ഒഴിവുകളിൽ 179 ദിവസത്തേക്ക് താത്കാലിക നിയമനം. എക്സ്റേ ടെക്നീഷ്യൻ ഒഴിവിന് പ്ലസ്ടു, സർട്ടിഫൈഡ് റേഡിയോളജി അസിസ്റ്റന്റ്/ഡിപ്ലോമ ഇൻ റേഡിയോഗ്രാഫിക് ടെക്നീഷ്യനാണ് യോഗ്യത. യോഗ്യരായവർ ജൂലായ് ആറിനകം താലൂക്ക് ആശുപത്രി ഓഫീസിൽ അപേക്ഷ നൽകണം. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റും ഒരു സെറ്റ് അറ്റസ്റ്റഡ് കോപ്പിയും തിരിച്ചറിയൽ രേഖയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം നേരിട്ട് എത്തണം. ഫോൺ: 0466 2213769, 2950400.