college
ചിറ്റൂർ ഗവ. കോളേജിലെ വായന പക്ഷാചരണ സമാപന സമ്മളനം പ്രിൻസിപ്പൽ ഡോ. ടി.റെജി ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: ഗവ. കോളേജ് ചിറ്റൂർ സെൻട്രൽ ലൈബ്രറി ആൻഡ് ലേണിംഗ് റിസോഴ്സ് സെന്ററും വായന വിസ്മയം റീഡേഴ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച വായനപക്ഷാചരണ സമാപന സമ്മേളനം പ്രിൻസിപ്പൽ ഡോ. ടി.റെജി ഉദ്ഘാടനം ചെയ്തു. സാഹിത്യകാരനും അദ്ധ്യാപകനുമായ വൈഷ്ണവ് സതീഷ് മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് കെ ആർ സുരേഖ , ഡോ. സി യു രേഷ്മ, എം.വി. വിജയകൃഷ്ണൻ, മനു ചക്രവർത്തി, ജലീൽ ഖാൻ, ഫാത്തിമ സിബ, സിദ്ധാർഥ് പ്രഭാത് എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ പ്രശ്‌നോത്തരി, പുസ്തക വായന, സാഹിത്യ മത്സരങ്ങൾ എന്നിവയിൽ 23 പേർ വിജയികളായി.