jankam
എലപ്പുള്ളി വേങ്ങോടിയിൽ നടന്ന ജംഗം വാട്‌സാപ്പ് കൂട്ടായ്മ വാർഷികാഘോഷം അഡ്വ. ഷാജി പയ്യന്നൂർ ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: ജംഗം സമുദായത്തെ ഭാഷാ ന്യൂനപക്ഷമായിഅംഗീകരിക്കണമെന്ന് യുവജംഗം വാട്‌സാപ്പ് കൂട്ടായ്മ വാർഷിക യോഗം ആവശ്യപ്പെട്ടു. ആലത്തൂർ, ചിറ്റൂർ, പാലക്കാട് താലൂക്കുകളിലാണ് ജംഗം സമുദായക്കാർ ഉള്ളത്. തെലുങ്ക് മാതൃഭാഷയായ ജംഗം സമുദായത്തെ ഭാഷന്യൂന പക്ഷമായി അംഗീകരിച്ച് വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അഡ്വ. ഷാജി പയ്യന്നൂർ വാർഷിക യോഗം ഉദ്ഘാടനം ചെയ്തു. ടി.അതുല്യ അദ്ധ്യ ക്ഷത വഹിച്ചു. ആർ.മുകുന്ദൻ പട്ടഞ്ചേരി, തേനാരി മോഹൻകുമാർ, ജയൻ കല്ലുകുട്ടിയാൽ, ആർ.അപർണ്ണ എന്നിവർ സംസാരിച്ചു. ജെ.ഋതികാ പ്രകാശ് സ്വാഗതം പറഞ്ഞു. തിലക്, കെ.വി.രാജേശ്വരി, വി.സുരേഷ് എന്നിവർ ബോധവത്കരണ ക്ലാസ്സെടുത്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സംഗീത പരിപാടിയും അരങ്ങേറി.