മുതലമട: പഞ്ചായത്തിന്റെ ഐക്യകണ്‌ഠേനയുള്ള തീരുമാന പ്രകാരം മേഖലയിലെ ജനങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള ക്യാമ്പ് ഇന്ന് നടക്കും. പോത്തൻപാടം കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 9.30 ന് ആരംഭിക്കുന്ന ക്യാമ്പിൽ എസ്.ടി മേഖലയിലെ ജനങ്ങളും ഊരു മൂപ്പന്മാരും പ്രമോട്ടർമാരും തുടങ്ങി നിരവധി ആളുകൾ പങ്കെടുക്കും. ജാതി സർട്ടിഫിക്കറ്റ് അനുവദിക്കാൻ വില്ലേജ് ഓഫീസറെയും മറ്റുദ്യോഗസ്ഥരേയും നിയോഗിക്കണമെന്നും അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരെ ക്യാമ്പിൽ ഉൾക്കൊള്ളിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് പി.കൽപ്പന ദേവി ചിറ്റൂർ തഹസിൽദാർക്ക് കത്ത് നൽകിയിരുന്നു.