വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള തീരുമാനം സംബന്ധിച്ച മന്ത്രിതല ചർച്ച 9ന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരത്ത് നിയമസഭ ഹാളിൽ നടത്തും. മന്ത്രിമാരായ എം.ബി.രാജേഷ്, കെ.രാജൻ, കെ.കൃഷ്ണൻകുട്ടി, പി.എ.മുഹമ്മദ് റിയാസ്, എം.എൽ.എമാരായ പി.പി.സുമോദ്, കെ.ഡി.പ്രസേനൻ എന്നിവരും കണ്ണമ്പ്ര, പുതുക്കോട്, വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, തൃശ്ശൂർ, പാലക്കാട് ജില്ലാ കളക്ടർമാർ, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.