passingout
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ്.

പട്ടാമ്പി: 2022-24 വർഷത്തെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കെ.സതീഷ് കുമാർ സല്യൂട്ട് സ്വീകരിച്ചു. ബാച്ചിലെ 44 വിദ്യാർത്ഥികൾ പാസിംഗ് ഔട്ട് പരേഡിൽ അണിനിരന്നു. എസ്.പി.സി ഷൊർണൂർ സബ് ഡിവിഷൻ അസ്സിസന്റ് നോഡൽ ഓഫീസർ പി.കെ.സുരേഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. എച്ച്.എം ഇൻ ചാർജ് ഷീന, പി.ടി.എ പ്രസിഡന്റ് രജീഷ് കുമാർ, ഡി.ഐ.മുഹമ്മദ് ഷഫീഖ്, സി.പി.ഒ അനൂജ കൃഷ്ണ എന്നിവർ സംസാരിച്ചു.