ചിറ്റൂർ: എരുത്തേമ്പതി കൃഷിഭവനിൽ കർഷക സഭയും ഞാറ്റുവേല ചന്തയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി ഉദ്ഘാടനം നിർവ്വഹിച്ചു. സൗജന്യ പച്ചക്കറി വിത്തും തൈകളും വിതരണം ചെയ്തു. ചെണ്ടുമല്ലി തൈ, ട്രൈക്കോഡെർമ, സൂഡോമോണസ് എന്നിവയുടെ വിതരണവും നടത്തി. കൃഷി ഓഫീസർ ലിബി ആന്റണി അദ്ധ്യക്ഷയായി. ജൈവ കീടരോഗ നിവാരണോപാധികൾ, ട്രൈക്കോ ഡെർമ, ന്യൂ ഡോമോണസ് എന്നിവ നിർമ്മിക്കുന്ന തിനുള്ള പരിശീലനവും കാർബൺ ക്രെഡിറ്റ് പദ്ധതിയെ കുറിച്ചുള്ള ക്ലാസ്സും കർഷകർക്ക് നൽകി. അസി. കൃഷി ഓഫീസർ പി.എച്ച്.ആസിയ സംസാരിച്ചു. കൃഷി അസിസ്റ്റന്റുമാരായ വി.നിഷ, സുൽഫിക്കർ അലി, ഫീൽഡ് അസി. ഗീത എന്നിവർ പങ്കെടുത്തു.