plastic
നല്ലേപ്പിള്ളിയിൽ പഞ്ചായത്തും ആരോഗ്യവിഭാഗവും സംയുക്തമായി വ്യാപാര സ്ഥാപനങ്ങൾ പരിശോധിക്കുന്നു.

ചിറ്റൂർ: നല്ലേപ്പിള്ളി പഞ്ചായത്തും ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഗ്ലാസുകളും പിടിച്ചെടുത്തു. ഉപയോഗം തുടർന്നാൽ കനത്ത പിഴയീടാക്കുമെന്ന് സെക്രട്ടറി അറിയിച്ചു. പുകയില ഉത്പ്പന്നങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട് നിയമപ്രകാരമുള്ള ബോർഡുകൾ സ്ഥാപിക്കാത്ത സ്ഥാപനങ്ങൾക്കും ശുചിത്വം പാലിക്കാത്ത ഭക്ഷണശാലകൾക്കും പിഴ ചുമത്തുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു. ഭക്ഷണ ശാലകളിലെ തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഹെൽത്ത് കാർഡ് എടുക്കാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടിവരു മെന്നും അധികൃതർ അറിയിച്ചു. സെക്രട്ടറി അനിൽ, ഹെൽത്ത് ഇൻസ്‌പെക്ടർ ഗോപകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ റിജിൻ, മനീഷ, പഞ്ചായത്ത് ജീവനക്കാരായ മധു, ജിതിൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.