പട്ടാമ്പി: മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ അനുസ്മരണ സമ്മേളനം കെ.പി.സി.സി നിർവ്വാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.കരുണാകരന്റെ 106-മത് ജന്മദിനത്തോടനുബന്ധിച്ച് കപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ അനുസ്മരണ സമ്മേളനത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റഷീദ് കോഴിക്കര അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി പി.മാധവദാസ്, സംസ്ഥാന പ്രവാസി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.ഷംസുദ്ധീൻ, രവി മാരാത്ത്, സി.കെ.കുഞ്ഞഹമ്മദ്, കെ.പി.എം.ഷെരീഫ്, സനോജ് കണ്ടലായിൽ, ലിജിത്ത് ആനക്കര, സുജയൻ കല്ലടത്തൂർ തുടങ്ങിയവർ സംസാരിച്ചു.