മുതലമട: വന മഹോത്സവവുമായി ബന്ധപ്പെട്ട് 'സസ്റ്റെയിനബിൾ ഇക്കോ ടൂറിസം റോൾ ഓഫ് നാച്ചുറലിസ്റ്റ്' എന്ന വിഷയത്തിൽ ബാബു രംഗരാജ് പറമ്പിക്കുളം ടൈഗർ റിസർവിലെ നാച്ചുറലിസ്റ്റുകൾക്കായി പഠന ക്ലാസ്സ് നടത്തി. ടൈഗർ റിസർവിലെ നാച്ചുറലിസ്റ്റുകളും ഗൈഡുകളും മറ്റു ജീവനക്കാരും പങ്കെടുത്തു. പറമ്പിക്കുളം ഡെപ്യൂട്ടി ഡയറക്ടർ സുജിത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കരിമല റേഞ്ച് ഫോറസ്റ്റ് ഓഫീസർ അരുൺ മഹാരാജ സ്വാഗതവും ഒരുകൊമ്പൻ റേഞ്ച് ഫോറസ്റ്റ് ഓഫീസർ എ.വിജിൻ ദേവ് ആശംസയും പി.ആർ.ഒ സുധിൻ നന്ദിയും പറഞ്ഞു.