പാലക്കാട്: കാണിക്കമാതാ കോൺവെന്റ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂളിലെ 2024-25 അക്കാഡമിക് സെഷനുവേണ്ടിയുള്ള വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത ഹാർമോണിയം കീബോർഡ് വിദ്വാനും കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവുമായ പ്രകാശ് ഉള്ള്യേരി നിർവഹിച്ചു. കഴിഞ്ഞ അദ്ധ്യയന വർഷത്തിന്റെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തന റിപ്പോർട്ട് ഫൈൻ ആർട്സ് സെക്രട്ടറി കെ.എസ്.ദ്വതി അവതരിപ്പിച്ചു. ക്ലബ്ബ് ഭാരവാഹികളും ക്ലബ്ബ് അംഗങ്ങളും ചേർന്ന് വിവിധ ക്ലബ്ബ് റിപ്പോർട്ടുകളിൽ ഒപ്പ് സ്വീകരിച്ചു. മാഗസിൻ 'കാണിക്കനാദം 2023 -24', പ്രകാശനം ചെയ്തു.മാനേജർ സിസ്റ്റർ റോജി, പ്രിൻസിപ്പൽ സിസ്റ്റർ ടെസീന, പി.ടി.എ പ്രസിഡന്റ് കൃഷ്ണകുമാർ, മദർ പി.ടി.എ അംഗങ്ങളും പങ്കെടുത്തു.