mangalam
മംഗലം ജലസേചന പദ്ധതി ഉപദേശക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള യോഗത്തിൽ നിന്ന്

വടക്കഞ്ചേരി: മംഗലം ജലസേചന പദ്ധതി ഉപദേശക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള യോഗം ചേർന്നു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗങ്ങളായി ഗോപിനാഥൻ (ഒടുകൂർ പാടശേഖരം, ഫോൺ: 9447053263), രാധാകൃഷ്ണൻ(തെരുവ് പാടശേഖരം, ഫോൺ: 9447190823) എന്നിവരെ തിരഞ്ഞെടുത്തു. ജലസേചന വകുപ്പ് ഡാം സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ ലെസ്ലി വർഗീസ്, കനാൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ സിന്ധു എന്നിവർ പങ്കെടുത്തു. യോഗത്തിൽ മംഗലം പദ്ധതിയുടെ മംഗലം ഡാം, വടക്കഞ്ചേരി സെക്ഷനുകളുടെ കനാൽ കമ്മിറ്റിയും രൂപീകരിച്ചു.