പട്ടാമ്പി: ആനക്കര സ്വാമിനാഥ വിദ്യാലയം ഡയറ്റ് ലാബ് യു.പി സ്‌കൂളിലെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് പാഠപുസ്തകത്തിലെ എഴുത്തുകാരായ എസ്.അനുപമ, കെ.ജസ എന്നിവരെ അനുമോദിച്ചു. ബഷീർ അനുസ്മരണ സമ്മേളനം പാലക്കാട് ഡയറ്റ് പ്രിൻസിപ്പൽ ഡോ.പി.ശശിധരൻ ഉദ്ഘാടനം ചെയ്തു. പാഠപുസ്തക രചനാ സമിതി അംഗം പി.എം.നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് ടി.ഷൈജു അദ്ധ്യക്ഷനായി. എസ്.എം.സി ചെയർമാൻ കെ.പി.പ്രജീഷ്, ഡയറ്റ് ലക്ചറർമാരായ ടി.പി.രാജഗോപാലൻ, ഡോ. ജയറാം, ഡോ.കെ.വി.രാധ, അദ്ധ്യാപകരായ കെ.പ്രഭാവതി, ടി.എസ്.സ്വസ്ഥി, പി.കെ.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.