ഒറ്റപ്പാലം: നാഗർകോവിൽ മംഗലാപുരം പരശുറാം എക്സ്പ്രസ് ട്രെയിനിൽ രണ്ട് പുതിയ കോച്ചുകൾ കൂടി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം മുതൽ 16 കോച്ചുകളുമായിട്ടാണ് പരശുറാമിന്റെ യാത്ര. തിരക്ക് കണക്കിലെടുത്താണ് റെയിൽവെ രണ്ട് അധിക കോച്ചുകൾ കൂടി ഘടിപ്പിച്ചത്. നിലവിൽ 14 കോച്ചുകളായിരുന്നു ഉണ്ടായിരുന്നത്. ഇത് 16 ആക്കിയതോടെ പരശുറാമിലെ തിരക്കിന് അൽപം ആശ്വാസമായി. പുതിയതായി ആരംഭിച്ച ഷൊർണൂർ കണ്ണൂർ സ്‌പെഷ്യൽ ട്രെയിനും യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായി. തിരുവനന്തപുരം, എറണാംകുളം, ഷൊർണൂർ, കോഴിക്കോട്, മംഗലാപുരം റൂട്ടിലെ യാത്രക്കാർക്കാണ് പരശുറാമിലെ യാത്ര കൂടുതൽ ആശ്വാസപ്രദമാകുന്നത്.