പട്ടാമ്പി: ഒരു നൂറ്റാണ്ടോളം പഴക്കമുള്ള കൈപ്പുറം-മൈലാടി റോഡ് ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ടു വി.കെ.ശ്രീകണ്ഠൻ എം.പിക്ക് നിവേദനം. മാനദണ്ഡങ്ങൾ പരിശോധിച്ചു റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് എം.പി പറഞ്ഞു. സ്ഥലം പരിശോധിച്ചു ഫണ്ട് ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. മുസ്ലിംലീഗ് കൈപ്പുറം ശാഖാ കമ്മിറ്റിയും നാട്ടുകാരുമാണ് നിവേദനം സമർപ്പിച്ചത്. കെ.എ.ഹമീദ്, ടി.കെ.നസീർ, പി.കെ.സകീർ, കെ.എ.റഷീദ്, എ.കെ.എ ജസീൽ, പി.കെ.സക്കീർ, പി.മുനീർ, ടി.കെ.ഹംസ എന്നിവരുടെ നേതൃത്വത്തിലാണ് എം.പി ക്ക് നിവേദനം നൽകിയത്. തിരവേഗപ്പുറ-വിളയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്.