shihab-thanghal
അനങ്ങനടി ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രഥമ ജനറൽബോഡി യോഗം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് മരക്കാർ മൗലവി മാരായ മംഗലം ഉദ്ഘാടനം ചെയ്യുന്നു.

ചെർപ്പുളശ്ശേരി: അനങ്ങനടി പഞ്ചായത്തിലെ ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രഥമ ജനറൽബോഡി യോഗം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് മരക്കാർ മൗലവി മാരായ മംഗലം ഉദ്ഘാടനം ചെയ്തു. അനങ്ങനടി ഡി.എസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ കെ.അബ്ദുസ്സലാം അദ്ധ്യക്ഷത വഹിച്ചു. കെ.മൊയ്തീൻ കോയ, എ.മുഹമ്മദ് കുട്ടി, കെ.നഫീസ, എം.ടി.സൈനുൽ ആബിദീൻ എന്നിവർ സംസാരിച്ചു. ഗ്ലോബൽ കെ.എം.സി.സി അനങ്ങനടി പഞ്ചായത്ത് കമ്മറ്റി സ്‌പോൺസർ ചെയ്യുന്ന ആംബുലൻസ് പ്രഖ്യാപനം കെ.കെ.സിദ്ദിഖ് നിർവ്വഹിച്ചു. ഇബ്രാഹിം മേനക്കം സ്വാഗതവും പി.ഉണ്ണീൻകുട്ടി നന്ദിയും പറഞ്ഞു.