പട്ടാമ്പി: പള്ളിപ്പുറം പൊതുകുളം വൃത്തിയാക്കി പ്രദേശവാസികൾക്ക് സൗകര്യം ഒരുക്കി അഞ്ചുമൂല സി.എച്ച് സെന്റർ പ്രവർത്തകർ മാതൃകയായി. മാസങ്ങളായി പായലും ചണ്ടിയും നിറഞ്ഞ് ഉപയോഗശൂന്യമായ പരുതൂർ പഞ്ചായത്തിലെ അഞ്ചുമൂല പ്രദേശത്തെ കണ്ടംകുളമാണ് അഞ്ചുമൂല സി.എച്ച് സെന്റർ പ്രവർത്തകർ ചേർന്ന് വൃത്തിയാക്കിയത്. 30 ഓളം യുവാക്കൾ ചേർന്നാണ് വൃത്തിയാക്കിയത്.
പ്രവർത്തകരായ അബ്ദുറഹ്മാൻ, എം.പി.അബ്ദുൽ ഗഫൂർ, വഹാബ് തിരുത്തിൽ, എം.പി.റഹീം, ഉണ്ണി, സഫീർ, ഫൈസൽ, എം.പി.അമീർ, റാഫി, അനസ്, സിയാൻ, മൊയ്തീൻ, ഫവാസ് തുടങ്ങിയവർ നേതൃത്വം നൽകി.