കടമ്പഴിപ്പുറം: ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും അനാസ്ഥക്കുമെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. ഡി.സി.സി ജില്ലാ വൈസ് പ്രസിഡന്റ് ടി.എച്ച്.ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ മോഹനകൃഷ്ണൻ അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരുൺ പാലക്കുറുശ്ശി, മണ്ഡലം പ്രസിഡന്റുമാരായ സന്തോഷ് കൊല്ലിയാനി, പി.എ.കമറുദ്ദീൻ, എ.നാരായണൻ, കെ.ഉദയൻ, സിൽവി ജോൺ, ബിന്ദു ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.