ചിറ്റൂർ: നല്ലേപ്പിള്ളി ഗവ.യു.പി സ്‌കൂളിൽ ലഹരി വിമുക്ത ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.അനിഷ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.മുരളീധരൻ അദ്ധ്യക്ഷനായി. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ അബ്ദുൾ ബാസിത്ത് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ലഹരി വിമുക്ത ബോധവത്കരണ ക്ലാസെടുത്തു. എസ്.ജയന്തി, കെ.ജെ.വാണിശ്രീ എന്നിവർ സംസാരിച്ചു.
നല്ലേപ്പിളളി ഗവ. യു.പി സ്‌കൂളിൽ ലഹരി വിമുക്ത ബോധവത്കരണ ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് എസ്.അനിഷ ഉദ്ഘാടനം ചെയ്യുന്നു.