പാലക്കാട്: 2022 മാർച്ച് മുതൽ അംശദായം അടവ് മുടങ്ങി ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം റദ്ദാക്കപ്പെട്ടവർക്ക് 2024 ജൂലായ് 10 മുതൽ ഓഗസ്റ്റ് 10 വരെ അംഗത്വം പുതുക്കാം. പ്രവർത്തി ദിവസങ്ങളിൽ അംഗത്വ പാസ് ബുക്ക്, എല്ലാമാസങ്ങളിലും വരവുവെച്ച ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാനത്തെ മൂന്ന് മാസത്തെ (2024 ഏപ്രിൽ, മെയ്, ജൂൺ) ടിക്കറ്റ് ഡി.സി സഹിതം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ മുൻപാകെ നേരിട്ടെത്തി അംഗത്വം പുതുക്കാം. വാങ്ങിയ ടിക്കറ്റുകളുടെ കണക്ക് 25000രൂപ നിരക്കിൽ അക്കൗണ്ട് ബുക്കിൽ രേഖപ്പെടുത്തണം. ഇതുവരെ അദാലത്ത് വഴി അംഗത്വം പുതുക്കാത്തവർക്കാണ് ഈ അവസരം. ഫോൺ: 04912505170