rally
വണ്ടിത്താവളം വൈദ്യുതി സെക്ഷൻ ഓഫീസിന്റെ നേതൃത്വത്തിൽ നടന്ന വൈദ്യുതി സുരക്ഷാ റാലി.

ചിറ്റൂർ: വണ്ടിത്താവളം ഇലക്ട്രിക്കൽ സെക്ഷന്റെ നേതൃത്വത്തിൽ നടന്ന വൈദ്യുതി സംരക്ഷണ ബോധവത്കരണ റാലി കെ.എസ്.ഇ.ബി സ്വതന്ത്ര ഡയറക്ടർ വി.മുരുകദാസ് ഉദ്ഘാടനം ചെയ്തു. വണ്ടിത്താവളം സെക്ഷൻ ഓഫീസ് അസി. എൻജിനീയർ ടി.ഡി.വിപിൻദാസ് അദ്ധ്യക്ഷത വഹിച്ചു. ചിറ്റൂർ അസി. എക്സിക്യൂട്ടീവ് എൻജിനീയർ പി.ഇ.മിനി, സബ്ബ് എൻജിനീയർമാരായ എൻ.സുജി, വിനോദ് എന്നിവർ പ്രസംഗിച്ചു. വൈദ്യുതി ഉപയോഗം ജാഗ്രത മുൻകരുതൽ എന്നിവയെക്കുറിച്ച് സന്ദേശറാലിയും നടന്നു. നന്ദിയോട് മുതൽ വണ്ടിത്താവളം ടൗൺ വരെ നടത്തിയ റാലിയിൽ ജീവനക്കാരും അണിനിരന്നു.