പട്ടാമ്പി: ഗ്രാമപഞ്ചായത്ത് വികസന ഫണ്ട് നൽകാതെ തദ്ദേശ ഭരണ സമിതികളെ നോക്ക് കുത്തികളാക്കിയ സർക്കാർ നയത്തിനതിരെ കപ്പൂർ പഞ്ചായത്ത് ആസ്ഥാനത്ത് ഒപ്പ് മതിൽ ഒരുക്കി. മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് സി.എം.അലി പരിപാടി ഉദ് ഘാടനം ചെയ്തു. പഞ്ചായത്ത് ഉപാദ്ധ്യക്ഷ കെ.വി.ആമിന കുട്ടി അദ്ധ്യക്ഷയായി. സർക്കാർ നയത്തിനതിരെ 20ന് കളക്ട്രേറ്റ് ആസ്ഥാനത്ത് മുസ്ലിം ലീഗ് ധർണ നടത്തും. യു.ഡി.എഫ് ചെയർമാൻ നാസർ കപ്പൂർ, അലി കുമരനല്ലൂർ, പത്തിൽ മൊയ്തുണ്ണി, സക്കീന അക്ബർ, എൻ.വി. മുംതാസ് തുടങ്ങിയവർ സംസാരിച്ചു.