yathr-ayap
സ്ഥലം മാറിപ്പോകുന്ന ചാലിശേരി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കെ.സതീഷ് കുമാറിന് കേരള മീഡിയാ പേഴ്സൺസ് യൂണിയൻ തൃത്താല മേഖല കമ്മിറ്റിയുടെ സ്‌നേഹാപഹാരം കെ.എം.പി.യു പാലക്കാട് ജില്ലാ രക്ഷാധികാരി സി.മൂസ പെരിങ്ങോട് നൽകുന്നു.

പട്ടാമ്പി: സ്ഥലം മാറിപ്പോകുന്ന ചാലിശേരി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കെ.സതീഷ് കുമാറിന് പത്ര-ദൃശ്യ ഓൺലൈൻ മാദ്ധ്യമ രംഗത്ത് പ്രവർത്തിക്കുന്ന കേരള മീഡിയാ പേഴ്സൺസ് യൂണിയൻ തൃത്താല മേഖല കമ്മിറ്റി യാത്രയയപ്പ് നൽകി. ഒന്നര വർഷമായി ക്രമസമാധന പരിപാലന രംഗത്ത് മികച്ച പ്രവർത്തനം നടത്തിയ സതീഷ് കുമാറിന് കെ.എം.പി.യു ജില്ലാ രക്ഷാധികാരി സി.മൂസ പെരിങ്ങോട് സ്‌നേഹാപഹാരം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.സി.ഗീവർ, ജില്ലാ പ്രസിഡന്റ് കെ.ജി.സണ്ണി, വൈസ് പ്രസിഡന്റ് പ്രദീപ് ചെറുവാശേരി, സി.പി.കരീം എന്നിവരും സ്റ്റേഷൻ ഓഫീസർമാരും പങ്കെടുത്തു.