school
നെന്മാറ ഗവ. ഗേൾസ് വി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങൾ അദ്ധ്യാപകർക്കും പാലിയേറ്റീവ് കെയ‌ർ അംഗങ്ങൾക്കുമൊപ്പം

നെന്മാറ: നെന്മാറ ഗവ. ഗേൾസ് വി.എച്ച്.എസ്.എസ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റ് പച്ച എന്ന പേരിൽ നടത്തിയ ഏകദിന നവീകരണ ശിബിരത്തിന്റെ ഭാഗമായി ആത്മകം പ്രോജക്ടിലൂടെ സമാഹരിച്ച തുക നെന്മാറ സി.എച്ച്.സി പാലിയേറ്റീവ് കെയർ വിഭാഗത്തിന് കൈമാറി. വീടുകളിൽ നിന്ന് പത്രം ശേഖരിച്ച് വിറ്റു കിട്ടിയ തുകയാണ് കൈമാറിയത്. വൊളന്റിയർമാരായ രഹന, ഷാഹിന, ശ്രീജിത, ടീന, രമ്യ, രശ്മി, അദ്ധ്യാപകരായ രത്യുഷ്, ഭാഗ്യ വിമല, പാലിയേറ്റീവ് വിഭാഗം സിസ്റ്റർ സുനിത, പ്രോഗ്രാം ഓഫീസർ ഡോ. എം.ഫാരിസ തുടങ്ങിയവർ സംബന്ധിച്ചു.