പട്ടാമ്പി: കുമരനല്ലൂർ സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട തകർച്ചയ്ക്ക് പരിഹാരം തേടി 22 ന് മാർച്ച് നടത്താൻ കപ്പൂർ പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷൻ തീരുമാനിച്ചു. മേൽക്കൂര ദ്രവിച്ച് ചോർച്ച മൂലം കെട്ടിടം അപകടാവസ്ഥയിലായതും ജീവനക്കാർക്ക് സുരക്ഷിത്വം ഇല്ലാതായ സാഹചര്യത്തിലുമാണ് മാർച്ച്. കെ.പി.സി.സി നിർവ്വാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നാസർ കപ്പൂർ അദ്ധ്യക്ഷനായി. സി.എം.അലി, സുബെർ കൊഴിക്കര, റഷീദ് കൊഴിക്കര, പി.ഇബ്രാഹീം കുട്ടി, പത്തിൽ മൊയ്തുണ്ണി, സി.എം.അബ്ദുൽ ഖാദർ, സി.കെ.കുഞ്ഞഹമ്മദ്, കെ.വി.ആമിന കുട്ടി തുടങ്ങിയവർ സംസാരിച്ചു.