പട്ടാമ്പി: ഇടതുപക്ഷ സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് കാണിക്കുന്ന നിഷേധാത്മക നിലപാടുകളിൽ പ്രതിഷേധിച്ച് ലോക്കൽ ഗവ. മെമ്പേഴ്സ് ഓഫ് ലീഗിന്റെ ആഭിമുഖ്യത്തിൽ വിളയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഒപ്പ് മതിൽ സംഘടിപ്പിച്ചു.പ്രസിഡന്റ് അഡ്വ.മുഹമ്മദലി മറ്റാന്തടം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഹുസൈൻ കണ്ടെങ്കാവ് അദ്ധ്യക്ഷനായി. വികസന പ്രവർത്തനങ്ങൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും ഫണ്ട് അനുവദിക്കാതെ സർക്കാർ കുരുക്കിൽ തദ്ദേശസ്ഥാപന ഭരണം വഴിമുട്ടിക്കുന്നതിനെതിരെ ജൂലായ് 20ന് കളക്ട്രേറ്റുകൾക്ക് മുന്നിൽ നടക്കുന്ന സമരത്തിന് മുന്നോടിയായാണ് പഞ്ചായത്ത് ആസ്ഥാനങ്ങളിൽ ഒപ്പ് മതിൽ സംഘടിപ്പിച്ചത്. നിയോജക മണ്ഡലം മുസ്ലിം ലീഗ് മുബഷിറ സാബിർ, നീലടി സുധാകരൻ, ഇസ്മയിൽ വിളയൂർ, വി.പി.ഉസ്മാൻ, സി.മുഹമ്മദ് കുട്ടി തുടങ്ങിയവർ സംസാരിച്ചു.